130 കിലോ ഉണക്ക കുരുമുളക് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച 3 പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു
130 കിലോ ഉണക്ക കുരുമുളക് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച 3 പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കുരുമുളക് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തമ പാളയം സ്വദേശികളായ മുരുകന്‍, തപം, ചിന്നച്ചാമി എന്നിവരാണ് പിടിയിലായത്. മോഷണം പോയ കുരുമുളകും ഇത് കടത്താന്‍ ഉപയോഗിച്ച് രണ്ട് ബൈക്കുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. മോഷണം നടന്നതിനു തൊട്ടുപിന്നാലെ ഉത്തമപാളയത്ത് നിന്നുമാണ് മോഷ്ടാക്കളെയും രണ്ട് ബൈക്കുകളും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തത്. പുളിയന്മല ഗണപതി പാലത്തിന് സമീപത്തുള്ള സ്വകാര്യ എസ്റ്റേറ്റില്‍ നിന്നും ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് 130 കിലോ ഉണക്ക കുരുമുളക് മോഷണം പോയത്. ഈ ഭാഗത്ത് മൂന്ന് ബൈക്കുകളില്‍ ചാക്കുകെട്ടുകളുമായി മൂന്നു പേരെ സംശയാസ്പദമായി കണ്ട സമീപവാസികള്‍ അറിയിച്ചത് അനുസരിച്ച് എസ് എച്ച് ഒ ഷൈന്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലഭ്യമായ സൂചനകള്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തമ പാളയത്തില്‍ നിന്നും പ്രതികളെ പിടികൂടിയത്. . സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോസഫ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ സല്‍ജോ മോന്‍ ജയ്‌മോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ അംഗങ്ങളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






