ഉടുമ്പന്‍ചോലയില്‍ മകന്റെ മര്‍ദനമേറ്റ് മധ്യപ്രദേശ് സ്വദേശി മരിച്ചു
ഉടുമ്പന്‍ചോലയില്‍ മകന്റെ മര്‍ദനമേറ്റ് മധ്യപ്രദേശ് സ്വദേശി മരിച്ചു

ഇടുക്കി: ഉടുമ്പന്‍ചോല ശാന്തരുവിയില്‍ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ ഭഗത് സിംഗ് ആണ് മരിച്ചത്. ശാന്തരുവിയിലെ ഏലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഭഗത് സിംഗും രാകേഷും. കഴിഞ്ഞ ദിവസം മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. പിതാവ് ബോധരഹിതനായി വീട്ടില്‍ കിടക്കുകയായാണെന്ന് രാകേഷ് അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് ഭഗത് സിംഗിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭഗത് സിംഗിന്റെ വാരിയെല്ലിന് പൊട്ടല്‍ ഉണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാകേഷ് ഒളിവില്‍ പോയി. ഉടുമ്പന്‍ചോല പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
What's Your Reaction?






