കുത്തുപാറയിലെ റേഷന്‍കട വെള്ളത്തൂവലില്‍: റേഷന്‍ വാങ്ങാന്‍ നാട്ടുകാര്‍ നെട്ടോട്ടത്തില്‍
കുത്തുപാറയിലെ റേഷന്‍കട വെള്ളത്തൂവലില്‍: റേഷന്‍ വാങ്ങാന്‍ നാട്ടുകാര്‍ നെട്ടോട്ടത്തില്‍

ഇടുക്കി: പ്രളയകാലത്ത് കുത്തുപാറയില്‍നിന്ന് വെള്ളത്തൂവലിലേക്ക് മാറ്റിയ എആര്‍ഡി 19-ാം നമ്പര്‍ റേഷന്‍കട തിരികെ പുനസ്ഥാപിക്കണമെന്ന് ആവശ്യം. ബലക്ഷയമുണ്ടായ കുത്തുപാറയിലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുത്തുപാറയില്‍നിന്ന് വെള്ളത്തൂവലിലെത്തി റേഷന്‍സാധനങ്ങള്‍ വാങ്ങാന്‍ ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. വെള്ളത്തൂവല്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളിലെ 300ലേറെ ഗുണഭോക്താക്കളാണ് റേഷന്‍കടയുടെ പരിധിയിലുള്ളത്. കെട്ടിടം പ്രവര്‍ത്തനയോഗ്യമല്ലാതായതോടെയാണ് റേഷന്‍കട മാറ്റിയത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുത്തുപാറയിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായില്ല. ഇവിടെനിന്ന് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ആളുകള്‍ക്ക് വെള്ളത്തൂവലിലെത്താന്‍. ബസ് സര്‍വീസുകള്‍ കുറവുള്ളതിനാല്‍ ടാക്‌സി വാഹനങ്ങളെ ആശ്രയിക്കുമ്പോള്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് റേഷന്‍ ഗുണഭോക്താക്കളില്‍ ഏറെയും. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ സമരം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






