മൂന്നാറിലെ തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് 

മൂന്നാറിലെ തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് 

Sep 25, 2024 - 21:14
 0
മൂന്നാറിലെ തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് 
This is the title of the web page

ഇടുക്കി: ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിന്റെ ലഭ്യതക്കുറവ് മൂന്നാറിലെ തോട്ടം മേഖലയിലെ കുടുംബങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. പല സ്ഥലങ്ങളിലും പുതിയ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തനക്ഷമമാകുന്നത് വൈകുന്നതാണ് വെല്ലുവിളിയാവുകയാണ്. ഈ മേഖലകളില്‍ ബിഎസ്എന്‍എല്ലിന് മാത്രമെ കവറേജ് ഉള്ളുവെന്നതാണ് എല്ലാവരും ഈ നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം. പരസ്പരമുള്ള ആശയ വിനിമയം അങ്ങേയറ്റം ദുഷ്‌കരമായ സാഹചര്യമാണുള്ളത്. ആശുപത്രി ആവശ്യങ്ങള്‍ക്കായി വാഹനം വിളിക്കുന്ന കാര്യത്തില്‍ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Slide 1
Slide 2

വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത്  രാത്രികാലത്ത് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ മറ്റുള്ളവരെ വിളിച്ചറിയിക്കണമെങ്കില്‍ പോലും സാധിക്കാതെ വരുന്നു. ബിഎസ്എന്‍എല്‍ കവറേജ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുക അപ്രായോഗികമാണെന്ന് കുടുംബങ്ങള്‍ പറയുന്നു.പഴയതും പുതിയതുമായ ടവറുകളുടെ പ്രവര്‍ത്തനം ഏറ്റവും വേഗത്തില്‍ കാര്യക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow