ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ച് ബിജെപി
ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ച് ബിജെപി

ഇടുക്കി: ഉപ്പുതറ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ചു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് നടന്നുവരുന്നത്. ഇതിനോടനുബന്ധിച്ചാണ് ആശുപത്രിയിലെത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.ആശുപത്രി പരിസരത്തെ ചപ്പുചവറുകള്‍ മാറ്റിയും കളവെട്ടി യന്ത്രം ഉപയോഗിച്ച് കാടുപടലങ്ങള്‍ വെട്ടുകും ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെകെ രാജപ്പന്‍, സന്തോഷ് കൃഷ്ണന്‍, റെജി വട്ടക്കുഴി, അഡ്വ. നിഷ, ജോയി മണ്ണാറാത്ത്, വി കെ സെന്തില്‍, രാജന്‍ പി കെ, ബെന്നി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






