കെസിഇഎഫ് മാര്‍ച്ചും ധര്‍ണയും ചെറുതോണിയില്‍
കെസിഇഎഫ് മാര്‍ച്ചും ധര്‍ണയും ചെറുതോണിയില്‍

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന ചട്ടം ഭേദഗതികള്‍ പിന്‍വലിക്കുക, കേരള ബാങ്കിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ വഴി സഹകരണ മേഖലയിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷയെയും ബാധിക്കുന്ന നയങ്ങള്‍ പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാരുന്നു സമരം. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷനായി. കെപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി ഷാജന്‍ ജോസഫ് സംസ്ഥാന സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, അജേഷ് പി രാജ്, ജിനോഷ് കെ ജോസഫ് ഉള്‍പ്പെടെ നിരവധിപേര്‍ സംസാരിച്ചു.
What's Your Reaction?






