വണ്ടിപ്പെരിയാറില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും
വണ്ടിപ്പെരിയാറില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും

ഇടുക്കി: അഴുത അഡീഷണല്‍ ബ്ലോക്കിനു കീഴിലെ ഐസിഡിഎസ് വണ്ടിപ്പെരിയാര്‍ പ്രോജക്ടിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് തനത് നാടന്‍ വിഭവങ്ങളായ പോഷകാഹാരങ്ങള്‍ വീട്ടില്‍ തന്നെ പാചകം ചെയ്ത് ആരോഗ്യമുള്ള ഒരുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംസ്ഥാനത്തുടനീളം പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാറിലും പരിപാടി സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍ അധ്യക്ഷനായി. സിഡിപിഒ മിനിമോള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എസ്പി രാജേന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെഡി അജിത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രദിഭ തുടങ്ങിയവര്‍ സംസാരിച്ചു. വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എംവി വിജയമ്മ., കെവി ലത തുടങ്ങിയവര്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ വി സുന്ദരി എന്‍ആര്‍ ശ്രീദേവി, റീനാ കെപി ബിന്ദുഗ വി കൗണ്‍സിലര്‍മാരായ നീനു വി കുര്യന്‍, മേഴ്‌സി ഫ്രാന്‍സിസ്, അമ്പിളി, അര്‍ച്ചന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
What's Your Reaction?






