നെടുങ്കണ്ടം മാവടിയില്‍ മരത്തില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു
നെടുങ്കണ്ടം മാവടിയില്‍ മരത്തില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു
ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ വഴുതി നിലത്തേയ്ക്ക് വീണ് ഗൃഹനാഥന്‍ മരിച്ചു. മഞ്ഞപ്പാറ പുത്തന്‍പറമ്പില്‍ വര്‍ഗീസ്(58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. മാവടി സ്വദേശിയുടെ പുരയിടത്തില്‍ ശിഖരം മുറിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: പ്രവീണ്‍, റോബിന്‍.
What's Your Reaction?

