പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ വായന ദിനാചരണം

പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ വായന ദിനാചരണം

Jun 20, 2025 - 11:33
 0
പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ വായന ദിനാചരണം
This is the title of the web page

ഇടുക്കി: പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളില്‍ വായനാദിനം ആചരിച്ചു. പ്രഥമാധ്യാപകന്‍ പി കെ ബിജു ഉദ്ഘാടനം ചെയ്തു. പച്ചടി പ്രോഗ്രസീവ് പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ച കുട്ടികള്‍ വിവിധങ്ങളായ പുസ്തകങ്ങള്‍ പരിചയപ്പെട്ടു. ചങ്ങാതിക്ക് ഒരുപുസ്തകം, ആണ്ടോളം നീണ്ട വായന, ലൈബ്രറി സന്ദര്‍ശനം, ക്വിസ് മത്സരങ്ങള്‍, പുസ്തകക്കൂടാരം അക്ഷര കൂടാരം തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം സ്‌കൂളിലെ മുഴുവന്‍ കുട്ടികളും സ്വന്തമായി എഴുതി തയാറാക്കിയ പുസ്തകങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇവ വിദ്യാര്‍ഥികള്‍ കൈമാറി വായിച്ചുവരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow