ആമയാര്‍ അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു
ആമയാര്‍ അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് വര്‍ണോത്സവം എന്ന പേരില്‍ ആമയാറിലെ അങ്കണവാടിയില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റഫീഖ് വി കെ ഉദ്ഘാടനം ചെയ്തു.പാട്ടും കഥപറച്ചിലും ഒപ്പം സമ്മാനങ്ങളുമായി ചേച്ചിമാരും ചേട്ടന്‍മാരും എത്തിയത് അങ്കണവാടിയിലെ കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമാക്കി. പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ റഷീദ് പിപി, അങ്കണവാടി അധ്യാപിക ഇന്ദിരാ ദേവി പി കെ, വോളണ്ടിയര്‍ ലീഡര്‍ ഏയ്ഞ്ചല്‍ സുനി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

