യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ വികസന വിളംബര ജാഥ തുടങ്ങി
യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ വികസന വിളംബര ജാഥ തുടങ്ങി
ഇടുക്കി: യുഡിഎഫ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ വികസന വിളംബര ജാഥയ്ക്ക് ഉജ്ജ്വല തുടക്കം. കൗന്തിയില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. യുഡിഎഫ് മുനിസിപ്പല്‍ മണ്ഡലം ചെയര്‍മാന്‍ സിജു ചക്കുംമൂട്ടിലും കണ്‍വീനര്‍ ജോയി കുടക്കച്ചിറയും നയിക്കുന്ന ജാഥ രണ്ട് ദിവസങ്ങളിലായി നഗരസഭാപരിധിയില്‍ പര്യടനം നടത്തും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ. കെ ജെ ബെന്നി, തോമസ് പെരുമന, ഷാജന്‍ എബ്രഹാം, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, ഷിബു പുത്തന്‍പുരക്കല്‍, ശശിധരന്‍ താഴാശ്ശേരില്‍, ജിതിന്‍ ഉപ്പുമാക്കല്‍, പ്രശാന്ത് രാജു, ജിജി ചേലക്കാട്ട്, ജെസി ബെന്നി, ഷാജി ഓലിക്കല്‍, ജോയി പടിഞ്ഞാറെക്കുറ്റ്, അലന്‍സി മനോജ്, റിന്റോ സെബാസ്റ്റ്യന്‍, ജെയിംസ് ഏത്തക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

