സിപിഐഎം പഴയരിക്കണ്ടത്ത് നയവിശദീകരണ യോഗം ചേര്‍ന്നു
സിപിഐഎം പഴയരിക്കണ്ടത്ത് നയവിശദീകരണ യോഗം ചേര്‍ന്നു

ഇടുക്കി: സിപിഐഎം പഴയരിക്കണ്ടം ലോക്കല്‍ കമ്മിറ്റി നയവിശദീകരണ യോഗവും കോണ്‍ഗ്രസില്‍നിന്ന് സിപിഐഎം ചേര്‍ന്നവര്‍ക്ക് സ്വീകരണവും നല്‍കി. പഴയരിക്കണ്ടം പള്ളിസിറ്റിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ജിന്‍സ് ജോര്‍ജ് മുത്തനാടിനെയും സഹപ്രവര്‍ത്തകരെയും സി വി വര്‍ഗീസ് ചെങ്കൊടി നല്‍കി സ്വീകരിച്ചു. റോബിന്‍ ആലയ്ക്കല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി ബി സബീഷ്, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ സിബി പേന്താനം, ജോഷി മാത്യു, ദീലിപ് ഇ ടി, എബിന്‍ ജോസഫ്, മനോജ് ടി ഡി, ഉഷ മോഹനന്‍, ശശി കന്യാലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






