തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ അഖിലകേരള വടംവലി മത്സരം സ്വാഗതസംഘം ഓഫീസ് ആരംഭിച്ചു
തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ അഖിലകേരള വടംവലി മത്സരം സ്വാഗതസംഘം ഓഫീസ് ആരംഭിച്ചു

ഇടുക്കി:തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സിഐടിയു യൂണിറ്റ് സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ടിനാണ് കേരളത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് തങ്കമണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ തന്നെ പ്രമുഖ വടംവലി മത്സരങ്ങളില്‍ ഒന്നാണ് തങ്കമണിയില്‍ നടന്നുവരുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള പ്രധാന ടീമുകളും തുടര്‍ച്ചയായി ഇവിടെ മത്സരത്തിനെത്തുന്നു. വിവിധ സ്‌പോണ്‍സര്‍മാരിലൂടെ എത്തുന്ന ടീമുകള്‍ക്ക് വന്‍ ആരാധകരാണ് ഇവിടെയുള്ളത്. പ്രസിഡന്റ് ബിനോയ് ജോസഫ്, സെക്രട്ടറി ഭുവനേന്ദ്രന്‍ നായര്‍, കണ്‍വീനര്‍ റോയിക്കൊന്നുംപുറം, ജനറല്‍ കണ്‍വീനര്‍ ബിജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






