കെവിവിഇഎസ് രാജകുമാരിയില്‍ ദേശീയ വ്യാപാര ദിനം ആചരിച്ചു
കെവിവിഇഎസ് രാജകുമാരിയില്‍ ദേശീയ വ്യാപാര ദിനം ആചരിച്ചു
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി സൗത്ത് യൂണിറ്റ് ദേശിയ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ് സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സേവന ജീവകാരുണ്യ പ്രവര്‍ത്തന ദിനമായി ആചരിച്ചത്. ചികിത്സ സഹായങ്ങള്‍, ഭക്ഷ്യകിറ്റുകള്‍, പഠന സഹായം തുടങ്ങി നിരവധി സാമൂഹ്യ സേവന രംഗത്ത് സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവര്‍ത്തങ്ങള്‍ നടത്തുന്ന യൂണിറ്റുകളില്‍ ഒന്നാണ് രാജകുമാരി. ജനറല്‍ സെക്രട്ടറി സോജന്‍ വര്‍ഗീസ്, ട്രഷറര്‍ ഒ എ ജോണ്‍, ജില്ലാ സെക്രട്ടറി റോയി വര്‍ഗീസ്, യൂത്ത് വിങ് പ്രസിഡന്റ് റിജോ കുര്യന്‍, കമ്മിറ്റി ഭാരവാഹികള്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

