കോണ്‍ഗ്രസ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോണ്‍ഗ്രസ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
ഇടുക്കി: അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും മോദി ഭരണകൂടത്തിന്റെ നയ പരാജയങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണി ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ നയങ്ങളും തീരുമാനങ്ങളും വിദേശ ശക്തികളെ സഹായിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതോണി സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമ്മേള വേദിയില്‍ സമാപിച്ചു. ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍ അധ്യക്ഷനായി. എഐസിസി അംഗം ഇം എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി എസ്. അശോകന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി വെട്ടിക്കുഴി, എ പി ഉസ്മാന്‍, സിറിയക് തോമസ്, അനീഷ് ജോര്‍ജ്, സി പി സലിം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

