ജില്ലാതല പ്രമേഹരോഗ ദിനാചരണം സംഘടിപ്പിച്ചു
ജില്ലാതല പ്രമേഹരോഗ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാതല പ്രമേഹരോഗ ദിനാചരണം ഇരട്ടയാറിൽ സംഘടിപ്പിച്ചു. ഇടുക്കി ജില്ല മെഡിക്കൽ ആഫീസും ഇരട്ടയാർ ഗ്രാമപഞ്ചായത്തും ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് ലോക പ്രമേഹരോഗ ദിനാചരണം സംഘടിപ്പിച്ചത്.കട്ടപ്പന ഡി. വൈ. എസ്. പി. നിഷാദ്മോൻ വി.എ.കൂട്ട നടത്തം ഫ്ലാഗ് ഓഫ് ചെയ്തു.
ഇരട്ടയാർ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച കൂട്ട നടത്തം സെൻറ് തോമസ് പാരീഷ് ഹാളിൽ സമാപിച്ചു.തുടർന്ന് നടന്ന ഉത്ഘാടന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചാ.പ്രസി. എം. റ്റി. മനോജ് ഉദ്ഘടനം ചെയ്തു.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസി.ജിഷ ഷാജി അധ്യക്ഷയായിരുന്നു. ഡപ്യൂട്ടി ഡി.എം.ഒ ഡോ.സുരേഷ് വർഗീസ് എസ്.മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ ലാലച്ചൻ വള്ളക്കട, ജോസുകുട്ടി കണ്ണമുണ്ടയിൽ, സിനി മാത്യു, രജനി സജി, മിനി സുകുമാരൻ, ജിൻസൺ വർക്കി, ജോസുകുട്ടി അരീ പറമ്പിൽ, ആനന്ദ് വിളയിൽ, റജി ഇലിപ്പുലിക്കാട്ട്, ബിൻസി ജോണി, സോണിയ മാത്യു, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻറ് അലക്സ് ടോം, അഞ്ജു സാറ ജയിംസ്, ഷാഹിൻ എസ്., അനിൽ എം.എസ്., ആൻസി വർക്കി, തങ്കച്ചൻ ആൻറണി തുടങ്ങിയവർ പങ്കെടുത്തു. ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി രോഗനിർണ്ണയ പരിശോധനയും ബോധവൽക്കരണ ക്ലാസും യോഗാ പരിശീലനവും നടന്നു.
What's Your Reaction?






