മുണ്ടിയെരുമ കര്‍ഷകമിത്രം ഗ്രന്ഥശാല സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മുണ്ടിയെരുമ കര്‍ഷകമിത്രം ഗ്രന്ഥശാല സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: വണ്ടന്‍മേട് കിസാന്‍ സര്‍വിസ് സൊസൈറ്റി, കര്‍ഷകമിത്രം ഗ്രന്ഥശാല, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എന്നിവര്‍ ചേര്‍ന്ന് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമേശ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍ തുടക്കത്തില്‍ തന്നെ മനസിലാക്കുന്നതിനും വര്‍ധിച്ച കീടനാശിനി പ്രയോഗം മൂലം ഉണ്ടാകുന്ന രോഗ സാഹചര്യങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രന്ഥശാല സെക്രട്ടറി എന്‍ ആര്‍ രാജേഷ് അധ്യക്ഷനയി. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, ടി പി ജോസഫ്, തങ്കമ്മ രാജന്‍, പി ജി ബാബു, ഉഷാ സുധാകരന്‍, സി വി ആനന്ദ്, ഡോ അസോള്‍ഡ്, ഡോ സമീര്‍, അരുണ്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?