കേരള കോണ്‍ഗ്രസ് (ജേക്കബ്) യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകയോഗം തൊടുപുഴയില്‍ ചേര്‍ന്നു

കേരള കോണ്‍ഗ്രസ് (ജേക്കബ്) യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകയോഗം തൊടുപുഴയില്‍ ചേര്‍ന്നു

May 23, 2025 - 11:26
 0
കേരള കോണ്‍ഗ്രസ് (ജേക്കബ്) യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകയോഗം തൊടുപുഴയില്‍ ചേര്‍ന്നു
This is the title of the web page

ഇടുക്കി: കേരള കോണ്‍ഗ്രസ് (ജേക്കബ്) യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്ന വനം വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് സാജന്‍ ജോസഫ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബി ശബരിനാഥന്‍ അധ്യക്ഷനായി. പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റി അങ്കം ഷാഹുല്‍ പള്ളതുപറമ്പില്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി റഫ്‌സിന്‍ സലീം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നവിന്‍ ജോസ്, ജനറല്‍ സെക്രട്ടറി തൗഫീഖ്, ട്രഷറര്‍ സുല്‍ത്താന്‍ കൈനിക്കല്‍, ടിന്‍സ് ജോസഫ്, ഹഫീസ് അലി, അഭിജിത്, അമല്‍ സി കുട്ടിയപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow