അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ കലാകായിക സംഗമവും ലഹരി വിരുദ്ധ സെമിനാറും നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ കലാകായിക സംഗമവും ലഹരി വിരുദ്ധ സെമിനാറും നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയില്‍ കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഗമവും ലഹരി വിരുദ്ധ സെമിനാറും നടന്നു. സമന്വയം 2025 കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മോബിന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രതിഭകളെ മൊമെന്റോ നല്‍കി അനുമോദിച്ചു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്‍ സെമിനാര്‍ നയിച്ചു. കലാ-കായിക-സാഹിത്യ-സാംസ്‌കാരിക-രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒരുമിച്ചുകൂടി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് മാഗസിന്‍ പ്രകാശനം അഡ്വ. കെ ആര്‍ പ്രതാപന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോന്‍ ജോണ്‍സണ്‍ അധ്യക്ഷയായി. ലൈബ്രറിയന്‍ അഭിലാഷ് എ സ് , ടി കെ സിജുമോന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, ഷൈമോള്‍ രാജന്‍, നിഷ വിനോജ്, ജോമോന്‍ വെട്ടിക്കായില്‍, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






