നെടുങ്കണ്ടം ഉപജില്ലാ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാരായി സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍
നെടുങ്കണ്ടം ഉപജില്ലാ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാരായി സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍

ഇടുക്കി: നെടുങ്കണ്ടം ഉപജില്ലാ ഖോ ഖോ ഓവറോള്‍ ചാമ്പ്യന്മാരായി സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍. മാനേജര്‍ ഫാ. എല്‍ദോസ് പുല്‍പറമ്പില്‍ മത്സരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി നടത്തിയ നെടുങ്കണ്ടം സബ്ജില്ലാ ഖോ ഖോ ചാമ്പ്യന്‍ഷിപ്പിലാണ് സേനാപതി മാര്‍ ബേസില്‍ സ്‌കൂള്‍ നേട്ടം കരസ്ഥമാക്കിയത്. മാര്‍ ബേസില്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ 40 ടീമുകളാണ് പങ്കെടുത്തത്. സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ,് സബ് ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്‌സ് എന്നി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ജൂനിയര്‍ ബോയ്‌സില്‍ രണ്ടാം സ്ഥാനവും ഉള്‍പ്പെടെ 46 പോയിന്റുകളോടെയാണ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. 38 പോയിന്റുകളോടെ സെന്റ് സേവിയേഴ്‌സ് ചെമ്മണ്ണാര്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹെഡ്മിസ്ട്രസ് ഡെയ്‌സി മാത്യു, പ്രിന്‍സിപ്പല്‍മാരായ ബിനു പോള്‍, ധന്യ എസ് നായര്‍, കായികാധ്യാപക സംഘടന സംസ്ഥാന അംഗം ഡോ. സജീവ് സി നായര്‍, കായിക അധ്യാപകരായ എബിന്‍ കെ ജോണി, ടിബിന്‍, ഷൈന, ഹിമ, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






