കാമാക്ഷി പഞ്ചായത്തിൽ വയോജന സംഗമം നടന്നു
കാമാക്ഷി പഞ്ചായത്തിൽ വയോജന സംഗമം നടന്നു

ഇടുക്കി:കാമാക്ഷി പഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന വാർഡ് തല വയോജന സംഗമം പുഷ്പഗിരി കമ്മ്യൂണിറ്റി ഹാളിൽ നടന്നു . പരിപാടി കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ മൂന്ന് നാല് വാർഡുകളിലെ വയോജന സംഗമമാണ് നടന്നത്. യോഗത്തിൽ വാർഡുകളിലെ ഏറ്റവും പ്രായമുള്ളവരെ വേദിയിൽ വെച്ച് ആദരിച്ചു.
കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അംഗം എം ജെ ജോൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ അജയൻ എൻ ആർ, ഷെർലി തോമസ്, ഷെർലി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ആൽബർട്ട് ചാക്കോ, രാജൻ പൂവത്തിൻതറ എന്നിവർ സംസാരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടർ മുഹമ്മദ്, കോഡിനേറ്റർ ഗോകുൽ എന്നിവർ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള വാക്കർ ,വീൽചെയർ തുടങ്ങിയവ ലഭ്യമാക്കുന്നതിനായി പരിശോധന നടത്തുകയും ചെയ്‌തു .
What's Your Reaction?






