ഉടുമ്പന്‍ചോല എല്‍ഡിഎഫില്‍ നിലനിര്‍ത്താന്‍ കെ കെ ജയചന്ദ്രന്‍: യുഡിഎഫില്‍ എത്തിക്കാന്‍ മിനി പ്രിന്‍സ്: ശക്തി തെളിയിക്കാന്‍ സംഗീത വിശ്വനാഥന്‍
ഉടുമ്പന്‍ചോല എല്‍ഡിഎഫില്‍ നിലനിര്‍ത്താന്‍ കെ കെ ജയചന്ദ്രന്‍: യുഡിഎഫില്‍ എത്തിക്കാന്‍ മിനി പ്രിന്‍സ്: ശക്തി തെളിയിക്കാന്‍ സംഗീത വിശ്വനാഥന്‍
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മത്സര ചിത്രം തെളിഞ്ഞു. ഇടതിനായി കെ കെ ജയചന്ദ്രനും വലതിനായി മിനി പ്രിന്‍സും എന്‍ഡിഎ പാളയത്തില്‍നിന്ന് സംഗീത വിശ്വനാഥനും മത്സര രംഗത്ത്.
എം എം മണിയുടെ തട്ടകത്തില്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ ഉറച്ചാണ് എല്‍ഡിഎഫ് പടപുറപ്പാട്. നാലാം തവണയാണ് ജയചന്ദ്രന്‍ ഉടുമ്പന്‍ചോലയില്‍നിന്ന് ജനവിധി തേടുന്നത്. മത്സരിച്ച മൂന്ന് തവണയും വിജയിച്ചു. 2001 മുതല്‍ 15 വര്‍ഷകാലം ഉടുമ്പന്‍ചോലയുടെ എംഎല്‍എയായി. തുടര്‍ന്ന് രണ്ട് തവണ എം എം മണി പ്രധിനിധീകരിച്ച മണ്ഡലത്തെ ഇടത് പാളയത്തില്‍ ചേര്‍ത്ത് നിര്‍ത്താന്‍ ഉറച്ചാണ് കെ കെ ജയചന്ദ്രന്റെ നാലാം അംഗം. 2001 ഇല്‍ കെ കെ ജയചന്ദ്രനിലൂടെ നഷ്ടമായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് വനിതാ നേതാവായ മിനി പ്രിന്‍സിനെയാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ മണ്ഡലത്തില്‍ ഉടനീളം മിനി സുപരിചിതയാണ്. വിവിധ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കരസ്ഥമാക്കിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. എന്‍ഡിഎയ്ക്കായി ബി ഡി ജെ എസിന്റെ കരുത്തുറ്റ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥനാണ് കളത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ആയിരുന്നു സംഗീത. സ്പൈസസ് ബോര്‍ഡ് ചെയര്‍ പേഴ്‌സന്‍ കൂടിയായ സംഗീത വിശ്വനാഥന്‍ തോട്ടം മേഖലയില്‍ സുപരിചിതയാണ്. 2016 തെരഞ്ഞെടുപ്പിലെ പ്രകടനം ബി ഡി ജെ എസ് ആവര്‍ത്തിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാനാവുമെന്നാണ് എന്‍ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ
What's Your Reaction?