പാറ പൊട്ടിച്ചശേഷം കരാറുകാരന്‍ മുങ്ങി: പ്രകാശ്ഗ്രാം-തേര്‍ഡ് ക്യാമ്പ് റോഡ് നിര്‍മാണം പാതിവഴിയില്‍
പാറ പൊട്ടിച്ചശേഷം കരാറുകാരന്‍ മുങ്ങി: പ്രകാശ്ഗ്രാം-തേര്‍ഡ് ക്യാമ്പ് റോഡ് നിര്‍മാണം പാതിവഴിയില്‍
ഇടുക്കി: പാറ പൊട്ടിച്ച് നീക്കിയ ശേഷം കരാറുകാരന്‍ മുങ്ങിയതോടെ കരുണാപുരം പഞ്ചായത്തിലെ പ്രകാശ്ഗ്രാം-തേര്‍ഡ് ക്യാമ്പ് റോഡിന്റെ നിര്‍മാണം മുടങ്ങി. 2023 സെപ്റ്റംബറിലാണ് പാതയുടെ നിര്‍മാണം ആരംഭിച്ചത്. നാലേ മുക്കാല്‍ കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.75കോടി രൂപയും അനുവദിച്ചു. മുമ്പണ്ടായിരുന്ന കോണ്‍ക്രീറ്റ് പാത പൊളിച്ചുനീക്കിയാരിരുന്നു പുതിയ പാതയ്ക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. മേഖയിലെ മൊട്ടപ്പാറ എന്ന് അറിയപ്പെടുന്ന പ്രദേശത്തെ പാറ വന്‍ തോതില്‍ പൊട്ടിച്ച് കോടികളുടെ കരിങ്കല്‍ ഘനനം നടത്തിയതല്ലാതെ തുടര്‍ന്ന് നിര്‍മാണം ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം . രണ്ട് വര്‍ഷത്തില്‍ അധികമായി നിര്‍മാണം മുടങ്ങികിടക്കാനുള്ള കാരണം തുടര്‍ച്ചയായ മഴ ആണെന്ന വിചിത്ര വാദം അധികൃതര്‍ ഉന്നയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പാറ ഘനനം മൂലം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയെന്നും പൊടി ശല്യം പ്രതിസന്ധി സൃഷ്ടിക്കുന്നതയും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം നടത്തി.
What's Your Reaction?