മാട്ടുക്കട്ട ഹരിതീര്‍ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും, പുനപ്രതിഷ്ഠയും 30 മുതല്‍
മാട്ടുക്കട്ട ഹരിതീര്‍ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും, പുനപ്രതിഷ്ഠയും 30 മുതല്‍

ഇടുക്കി: മാട്ടുക്കട്ട ഹരിതീര്‍ഥപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും, പുനപ്രതിഷ്ഠയും ജനുവരി 30, 31 ഫെബ്രുവരി 1,2 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി തമ്പലക്കാട്ട് കല്ലാരവേലി ഇല്ലത്ത് ബ്രഹ്‌മശ്രീ പരമേശ്വരന്‍ ശര്‍മ, ക്ഷേത്രം മേല്‍ശാന്തി അനില്‍ തിരുമേനി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 30ന് രാവിലെ ഗണപതി ഹോമം, ഭഗവതിസേവ, നിര്‍മാല്യ ദര്‍ശനം തുടങ്ങിയവ നടക്കും. 31ന് ദീപാരാധന, സമൂഹ പ്രാര്‍ഥന പശുദ്ധാനപുണ്യാഹം, പ്രാസാദശുദ്ധി വാസ്തുകളശ പൂജ, അസ്ത്രകലശപൂജ, , വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുകലശാഭിഷേകം ,വാസ്തുബലി, തുടങ്ങിയ കര്‍മങ്ങളും നടക്കും. ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 12ന് അഷ്ടബന്ധ പ്രതിഷ്ഠ, വൈകിട്ട് 7ന് ബിജു പുളിക്കലേടത്ത് നടത്തുന്ന ആദ്ധ്യാത്മിക പ്രഭാക്ഷണവും, ന്യത്തസന്ധ്യയും 10ന് പൂഞ്ഞാര്‍ നാട്യഭവന്‍ അവതരിപ്പിക്കുന്ന ബാലെയും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം പ്രസിഡന്റ് പി എന്‍ വിനോദ്, സെക്രട്ടറി അഭിലാഷ് ബാബു,രാജേഷ് സി എന്‍, കണ്ണന്‍ കെ എസ് ,സജീവന്‍ ചെമ്പന്‍കുളം, സന്തോഷ് എന്‍ എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






