പുറ്റടി ഹോളിക്രോസ് കോളേജ് എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
പുറ്റടി ഹോളിക്രോസ് കോളേജ് എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇടുക്കി: വണ്ടന്‍മേട് പുറ്റടി ഹോളിക്രോസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ 'സ്‌നേഹ വീട്' പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി. എംജി സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ എന്‍ ശിവദാസന്‍ മുഖ്യാഥിതിയായി. കോളേജ് മാനേജര്‍ എം കെ സ്‌കറിയ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വിനീത കെ എസ് അധ്യക്ഷയായി. കോളേജിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി ഫണ്ടിന്റെ സഹായത്തോടെ വീട് നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പയിനില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കിരണ്‍ സി.കെ, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹോളിക്രോസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
What's Your Reaction?






