ദേശീയപാത നിര്‍മാണ നിരോധനത്തിനുകാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: ബിജെപി
ദേശീയപാത നിര്‍മാണ നിരോധനത്തിനുകാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: ബിജെപി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണ തടസത്തിനുകാരണം സംസ്ഥാന സര്‍ക്കാരിന്റെ കേടുകാര്യസ്ഥതയാണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി. കേന്ദ്രം സര്‍ക്കാരിന്റെ ഭാരതിമാല പദ്ധതി പ്രകാരം ദേശീയപാതകളുടെ നിര്‍മാണം ദ്രുതഗതിയിലാണ് രാജ്യത്ത് നടക്കുന്നുത്. 5000 കോടി രൂപ അനുവദിച്ച് നിര്‍മാണം നടക്കുന്ന പദ്ധതിയാണ് കൊച്ചി ധനുഷ്‌കോടി പാത. 590 കിലോമീറ്റര്‍ നീളമുള്ള പാത കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ ഗുണം ചെയ്യും. മൂന്നാര്‍ ടൂറിസം വികസനത്തിനും ഇരു സംസ്ഥാനങ്ങളുടെ ചരക്ക് നീക്കത്തിനും സഹായകമാണ്. കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകള്‍ക്കും അപ്പുറം ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും ചിരകാല അഭിലാഷമാണ് ഈ പദ്ധതി. നരേന്ദ്ര മോദിയുടെ വികസിത ഭരത സങ്കല്‍പവും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ വികസിത കേരള സങ്കല്‍പ്പവും ഇത്തരത്തിലുള്ള ദേശീയ പാതകളുടെയും മലയോര ഹൈവേകളുടെയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്നതാണ്.
കെ എന്‍ ജ്യോതിലാല്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ് മൂലമാണ് നിലവില്‍ തടസം ഉണ്ടാകാന്‍ കാരണം. ഇത് മറച്ചുവച്ചകൊണ്ട് ബിജെപിയെ കരിതേച്ചു കാണിക്കാനായി ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നു. ബിജെപി സര്‍ക്കാരും ബിജെപി സംസ്ഥാന നേതൃത്വവും വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുരുവിക്കാട്ട്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത്ത് ശശി, മുന്‍ മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






