ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക സെമിനാറും അനുസ്മരണയോഗവും നടത്തി
ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക സെമിനാറും അനുസ്മരണയോഗവും നടത്തി

ഇടുക്കി: ഇടുക്കി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക സെമിനാറും അനുസ്മരണയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു.
മതേതരത്വം സമകാലീന കേരള സമൂഹത്തില്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ലൈബ്രറി കൗണ്‍സിലിന്റെ രൂപീകരണം മുതല്‍ പ്രസിഡന്റ് എന്ന നിലയില്‍ മാതൃകാപരമായി നേതൃത്വം നല്‍കിയിരുന്ന ടി എസ് ബേബി, മലയാള സാഹിത്യ രംഗത്തെ അധികായനായിരുന്ന എം ഡി വാസുദേവന്‍ നായര്‍ എന്നിവരെ അനുസ്മരിച്ചു. വായനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. താലൂക്ക് പ്രസിഡന്റ് സിബി കുര്യാക്കോസ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി, സെക്രട്ടറി ബെന്നി മാത്യു, ടോമി കൂത്രപ്പള്ളി, കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, ഗവേഷകന്‍ മുകേഷ് മോഹനന്‍, ഗോഡ്‌സണ്‍ ജോസഫ്, ബിജോ ജോസ്, വി കെ സുരേന്ദ്രന്‍, പി എം റോബര്‍ട്ട്, എ കെ ശിവന്‍, വിലാസിനി തങ്കച്ചന്‍, ജോമറ്റ് ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






