കട്ടപ്പന കല്ലുകുന്നിൽ കൃഷിയിടത്തിൽ തീപിടിത്തം
കട്ടപ്പന കല്ലുകുന്നിൽ കൃഷിയിടത്തിൽ തീപിടിത്തം

ഇടുക്കി: കട്ടപ്പനയില്‍ തീപിടിച്ച് കൃഷിയിടം കത്തിനശിച്ചു. കല്ലുകുന്ന് വടക്കേല്‍ ജോസിന്റെ പുരയിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. കാപ്പി, കുരുമുളക് തുടങ്ങിയവ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. കട്ടപ്പന വെള്ളയാംകുടി റൂട്ടിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിച്ച സ്ഥലത്തുനിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റൂബി തോമസ്, ഉദ്യോഗസ്ഥരായ മുഹമ്മദ് അസ്‌ലാം, ആദര്‍ശ് എം എം, അഖില്‍ പി ബി, ജീപ്‌സന്‍ ജോയി, ആര്യാനന്ദ് മുരളി, നിതിന്‍ കെ, സന്തോഷ് പി എസ്, എന്നിവടങ്ങിയ സംഘമാണ് തീയണച്ചത്.
What's Your Reaction?






