കട്ടപ്പന ടൗണില്‍ ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഗതാഗത നിയന്ത്രണം
കട്ടപ്പന ടൗണില്‍ ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഗതാഗത നിയന്ത്രണം

ഇടുക്കി: കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മഹാഘോഷയാത്ര നടക്കുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ടൗണില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തും. ഇടുക്കി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വെള്ളയാംകുടി കെഎസ്ആര്‍ടിസി
ജങ്ഷന്‍ - വെട്ടിക്കുഴക്കവല ഇടശേരി ജങ്ഷന്‍ വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്താം. പുളിയന്‍മലയില്‍ നിന്ന് ഇടുക്കി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഇടശേരി -എസ്എന്‍ ജങ്ഷന്‍ - വെട്ടിക്കുഴക്കവല വഴിയും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറക്കടവ് ബൈപ്പാസ് വഴിയും കടന്നുപോകണം. കോട്ടയം ഭാഗത്തുനിന്ന് വരുന്ന ഇടുക്കി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കക്കാട്ടുകട -തൊവരയാര്‍ - വെള്ളയാംകുടി വഴിയും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറക്കടവ് ബൈപ്പാസ് വഴിയും കടന്ന് പോകണം. കട്ടപ്പന ടൗണിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ സ്‌കൂള്‍ക്കവല - സെന്റ് ജോണ്‍സ് -പള്ളിക്കവല വഴി കടന്ന് പോകണം. വാഹനവുമായ കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവര്‍ പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു
What's Your Reaction?






