ലോക സോഷ്യല്‍ വര്‍ക്ക് ദിനം: ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ച് രാജമുടി മാര്‍ സ്ലീവാ കോളേജ്
ലോക സോഷ്യല്‍ വര്‍ക്ക് ദിനം: ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ച് രാജമുടി മാര്‍ സ്ലീവാ കോളേജ്

ഇടുക്കി: ലോക സോഷ്യല്‍ വര്‍ക്ക് ദിനത്തോടനുബന്ധിച്ച് രാജമുടി മാര്‍ സ്ലീവാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ചു. കട്ടപ്പന വൊസാര്‍ഡ്, പൈനാവിലെ ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. കരിമ്പനിലെ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി, പുളിയന്‍മല നവദര്‍ശനാഗ്രാം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കാണ് ആദരം. കോളേജിലെ ഒന്നാംവര്‍ഷ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






