വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന് പിന്നില്‍ അയ്യപ്പ ഭക്തന്‍മാരുടെ വാഹനമിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന് പിന്നില്‍ അയ്യപ്പ ഭക്തന്‍മാരുടെ വാഹനമിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

Mar 19, 2024 - 23:07
Jul 5, 2024 - 23:51
 0
വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന് പിന്നില്‍ അയ്യപ്പ ഭക്തന്‍മാരുടെ വാഹനമിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ അറുപത്തിമൂന്നാം മൈയിലിന് സമീപം സ്‌കൂള്‍ ബസില്‍ അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച് അപകടം. അപകടത്തില്‍ ആറോളം അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളിലെ കുട്ടികളുമായി ചോറ്റുപാറയിലേക്ക് പോകുകയായിരുന്നു വാഹനത്തില്‍,ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്‌നാട് മധുരയിലേക്ക് പോകുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുമളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ ഇറക്കുന്നതിനിടെ ബസിന്റെ പിറകില്‍ അയ്യപ്പഭക്തരുടെ വാഹനം ഇടിക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow