മാട്ടുപ്പെട്ടി ഡാം പരിസരത്ത് മാലിന്യം തള്ളല്‍ രൂക്ഷം
മാട്ടുപ്പെട്ടി ഡാം പരിസരത്ത് മാലിന്യം തള്ളല്‍ രൂക്ഷം
ഇടുക്കി: മൂന്നാറിലെ മാട്ടുപ്പെട്ടി ഡാം പരിസരത്ത് മാലിന്യം തള്ളല്‍ വ്യാപകം. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ഡാമിനോട് ചേര്‍ന്ന പ്രദേശത്താണ് മാലിന്യം തള്ളല്‍ രൂക്ഷമായിരിക്കുന്നത്. സമീപത്തെ ഭക്ഷണശാലകളില്‍ നിന്നും കടകളില്‍ നിന്നും അവശിഷ്ടങ്ങള്‍ ഇവിടെ ഉപേക്ഷിക്കുന്നതായാണ് ആരോപണം. സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കരിക്കിന്റെ അവശിഷ്ടങ്ങളുമെല്ലാം പ്രദേശത്ത് കൂടിക്കിടക്കുകയാണ്. മഴ ശക്തമായാല്‍ ഈ മാലിന്യങ്ങളെല്ലാം ഡാമിലേക്ക് ഒഴുകിയെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മാട്ടുപ്പെട്ടി ഡാമിലെ വെള്ളമാണ് മൂന്നാറിന് താഴെയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മാലിന്യങ്ങള്‍ ഡാമിലെത്തുന്നത് കുടിവെള്ള സ്രോതസിന്റെ ശുചിത്വത്തിനും വലിയ ഭീഷണിയാകും. മിലന്യംതള്ളല്‍ നിയന്ത്രിക്കാനോ നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം.
What's Your Reaction?