ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തത് കാല്‍ലക്ഷം പേര്‍

ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തത് കാല്‍ലക്ഷം പേര്‍

Sep 5, 2026 - 15:33
 0
ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തത് കാല്‍ലക്ഷം പേര്‍
This is the title of the web page

ഇടുക്കി: എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടന്ന ഇടുക്കി രൂപതാ മരിയന്‍ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. ഇടുക്കി രൂപതയിലെ വിവിധ പള്ളികളില്‍നിന്നായി 25,000ലേറെ തീര്‍ഥാടകര്‍ രാജകുമാരി പള്ളിയില്‍ എത്തിച്ചേര്‍ന്നു. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയില്‍ നിന്നാരംഭിച്ച കാല്‍നട തീര്‍ഥാടനത്തിന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി. തീര്‍ഥാടകര്‍ 9 കിലോമീറ്റര്‍ ദൂരം 4 മണിക്കൂര്‍ കൊണ്ട് പിന്നിട്ടു. സന്നദ്ധ സംഘടനകളും വ്യാപാരികളും ഇവരെ സ്വീകരിച്ചു. വിശുദ്ധരുടെ വേഷമണിഞ്ഞ നൂറിലധികം കുട്ടികള്‍ തീര്‍ഥാടകരെ വരവേറ്റത് ശ്രദ്ധേയമായി. സമീപ ഇടവകകളില്‍നിന്ന് കാല്‍നടയായി വിശ്വാസികള്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന് തൃശൂര്‍ അതിരൂപതാ മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയും നേര്‍ച്ചസദ്യയും നടന്നു. ഡീന്‍ കുര്യാക്കോസ് എംപി, വികാരി മോണ്‍. ജോസ് നരിതൂക്കില്‍, സഹവികാരിമാരായ ഫാ. ജോബി മാതാളിക്കുന്നേല്‍, ഫാ. ജെയ്ന്‍ മാട്ടേല്‍, കൈക്കാരന്മാരായ ജോസ് ശൗര്യാംമാക്കല്‍, ജോഷി തറപ്പേല്‍, സുനില്‍ തകരപ്പിള്ളിയില്‍, ഷാജു മുണ്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow