പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രി ആയുര്‍വേദ ദിനാചരണം നടത്തി 

പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രി ആയുര്‍വേദ ദിനാചരണം നടത്തി 

Sep 24, 2026 - 10:53
 0
പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രി ആയുര്‍വേദ ദിനാചരണം നടത്തി 
This is the title of the web page

ഇടുക്കി: പാറേമാവ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ ദേശീയ ആയുര്‍വേദ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍ അധ്യക്ഷനായി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിമോഹന്‍ വിഷയാവതരണവും മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹസീന എം ബഷീര്‍ ആയുര്‍വേദദിന സന്ദേശവും നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ആനന്ദ് കെ പി, ഡോ. ദീപക് സി നായര്‍ നന്ദി എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആയുര്‍വേദത്തിന്റെ പ്രാധാന്യം, ഔഷധസസ്യങ്ങളുടെ ഉപയോഗം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow