ചെറുതോണി ടൗണിലെ കുരുക്കഴിക്കാനാകാതെ അധികൃതര്‍: പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാര്‍ 

ചെറുതോണി ടൗണിലെ കുരുക്കഴിക്കാനാകാതെ അധികൃതര്‍: പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാര്‍ 

Sep 24, 2026 - 11:15
 0
ചെറുതോണി ടൗണിലെ കുരുക്കഴിക്കാനാകാതെ അധികൃതര്‍: പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന പഞ്ചായത്തിന്റെയും ട്രാഫിക് കമ്മിറ്റിയുടെയും പ്രഖ്യാപനങ്ങള്‍ വീണ്ടും പാഴ്‌വാക്കാകുന്നു. ആദ്യഘട്ട പരാജയത്തിന് പിന്നാലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. പ്രഖ്യാപനങ്ങള്‍ പ്രഹസനമായതോടെ ഭരണകക്ഷി നേതാക്കള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും അമര്‍ഷം ശക്തമാണ്. യാത്രക്കാരുടെയും വ്യാപാരികളുടെയും നിരന്തര പരാതികളെ തുടര്‍ന്നാണ് ചെറുതോണിയില്‍ ഗതാഗത പരിഷ്‌കാരം കൊണ്ടുവന്നത്. പാലത്തിന് ഇരുവശവും വണ്‍വേ സംവിധാനം, നിശ്ചിത കേന്ദ്രങ്ങളില്‍ പാര്‍ക്കിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയായിരുന്നു വാഗ്ദാനം. എന്നാല്‍ ഒരു മണിക്കൂര്‍ പോലും ഈ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ക്കായില്ല. ആദ്യശ്രമം പാളിയതോടെ പോരായ്മകള്‍ പരിഹരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പദ്ധതി പുനരാരംഭിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഒരു മുന്നൊരുക്കവും നടത്തിയില്ല. മാസങ്ങള്‍ പിന്നിട്ടിട്ടും ചെറുതോണി പഴയതുപോലെ വീര്‍പ്പുമുട്ടുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ തിരിക്കുന്നതും കാല്‍നടയാത്രക്കാരുടെ സീബ്രാലൈനുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും തുടരുന്നു. സെന്‍ട്രല്‍ ജങ്ഷനിലെ അശാസ്ത്രീയ ബസ് പാര്‍ക്കിങ്ങും ചില വ്യാപാരികള്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കുരുക്ക് ഇരട്ടിയാക്കുന്നു. വാഴത്തോപ്പ് പഞ്ചായത്ത് ഭരണസമിതിക്കും ട്രാഫിക് കമ്മിറ്റിക്കും ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതില്‍ കടുത്ത അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരും വ്യാപാരികളും ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow