കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി

കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി

Jun 20, 2026 - 17:44
 0
കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നടത്തി
This is the title of the web page

ഇടുക്കി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് എംപി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷനായി. പരിമിതികളെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ എസ്തര്‍ മരിയ ടോമിക്ക് ആദ്യ ഉപഹാരം നല്‍കിയാണ് പുരസ്‌കാര വിതരണം ആരംഭിച്ചത്. ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, സെക്രട്ടറി റോബിന്‍സ് ജോര്‍ജ്  മറ്റ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow