പെരിയകനാല്‍ തേയില ഫാക്ടറിയില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം: 5 യൂണിയന്‍ തൊഴിലാളികള്‍ അറസ്റ്റില്‍
പെരിയകനാല്‍ തേയില ഫാക്ടറിയില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം: 5 യൂണിയന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

ഇടുക്കി: ചിന്നക്കനാല്‍ പെരിയകനാലിലെ തേയില ഫാക്ടറിയില്‍ ലോറിയില്‍ വിറക് എത്തിച്ച ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ 5 പേരെ ശാന്തന്‍പാറ പൊലിസ് അറസ്റ്റ് ചെയ്തു. പെരിയകനാല്‍ എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനിലെ മുരുകപ്പാണ്ടി, മുകേഷ് കുമാര്‍, മണികണ്ഠന്‍, പാണ്ടീശ്വരന്‍, നന്ദകുമാര്‍ എന്നിവരാണ് പിടിയിലായത്. അടിമാലി പ്രിയദര്‍ശനി നഗര്‍ ചേന്നാട്ട് സുമേഷിനെയാണ് യൂണിയന്‍ തൊഴിലാളികളായ അഞ്ചംഗ സംഘം മര്‍ദിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വിറക് ഇറക്കാന്‍ ലോറി മാറ്റിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുമേഷിനെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ വിവിധ സ്ഥലങ്ങളില്‍നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






