തങ്കമണി സ്‌കൂളില്‍ മെറിറ്റ് ഡേ
തങ്കമണി സ്‌കൂളില്‍ മെറിറ്റ് ഡേ

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകള്‍ എന്നിവ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് തകടിയില്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിനിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയുമായ കെ എസ് അഞ്ജുമോളെ അനുമോദിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന സിവില്‍ സര്‍വീസ്, പിഎസ് സി പരിശീലന പരിപാടിയുടെ ഒന്നാംഘട്ടം പ്രകാശനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. മാനേജര്‍ ഫാ. ജോസ് മാറാട്ടില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






