ഏലപ്പാറ സ്വദേശിനിയുടെ മരണം: ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍: പൊലീസ് അന്വേഷണം തുടങ്ങി
ഏലപ്പാറ സ്വദേശിനിയുടെ മരണം: ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍: പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: ഏലപ്പാറ സ്വദേശിനിയായ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പീരുമേട് പൊലീസ് അന്വേഷണം തുടങ്ങി. ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഷൈനിയാണ് മരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 10ന് രാത്രി അപസ്മാരത്തെ തുടര്‍ന്ന് മരിച്ചത്. ഷൈനിയും ഭര്‍ത്താവും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയതായി പൊലീസ് പറഞ്ഞു. ഷൈനി ഏലപ്പാറ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
മൂന്നാഴ്ചയോളമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൃതദേഹം സംസ്‌കാരത്തിനായി വീട്ടിലെത്തിച്ചപ്പോഴാണ് സഹോദരനും ബന്ധുക്കളും മരണത്തില്‍ ദുരൂഹത ആരോപിച്ചത്. തുടര്‍ന്ന് പീരുമേട് പൊലീസില്‍ വിവരമറിയിക്കുകയും സംസ്‌കാരച്ചടങ്ങുകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റും ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടവും നടത്തി. തുടര്‍ന്ന് ഏലപ്പാറയില്‍ പൊതുദര്‍ശനത്തിനുശേഷം ബോണാമിയില്‍ മൃതദേഹം സംസ്‌കരിച്ചു. സഹോദരന്റെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?






