ബിഎസ്പി സംസ്ഥാന പ്രസിഡന്റിനെ ചെന്നൈയില്‍ വെട്ടിക്കൊലപ്പെടുത്തി
ബിഎസ്പി സംസ്ഥാന പ്രസിഡന്റിനെ ചെന്നൈയില്‍ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: ബിഎസ്പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങ്ങിനെ ചെന്നൈ പെരമ്പൂരില്‍ വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ആറംഗ സംഘം ഇരുചക്ര വാഹനങ്ങളിലെത്തി വടിവാളുപയോഗിച്ച് ആംസ്‌ട്രോങ്ങിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






