സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിമുട്ടി വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്
സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിമുട്ടി വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

ഇടുക്കി: ഏലപ്പാറ- വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ബോണാമിയിലാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. കുട്ടിക്കാനത്തെ സ്വകാര്യ സ്‌കൂളിന്റെ ബസും കട്ടപ്പന-ഏലപ്പാറ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






