ഈഴവ സമുദായത്തെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഇടുക്കിക്കാർ: വെള്ളാപ്പള്ളി നടേശന്‍
ഈഴവ സമുദായത്തെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഇടുക്കിക്കാർ: വെള്ളാപ്പള്ളി നടേശന്‍

ഇടുക്കി: ഈഴവ സമുദായത്തെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരവും എസ്എന്‍ ഷോപ്പിങ് കോംപ്ലക്‌സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നിലനില്‍പ്പിന് സാമുദായിക ഐക്യം അനിവാര്യമാണ്. നിര്‍ധനരെ സഹായിക്കുന്ന പദ്ധതികള്‍ ആധ്യാത്മിക അടിത്തറയിലൂടെ ഭൗതിക വളര്‍ച്ച ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവ കീര്‍ത്തി സ്തംഭത്തിന് ലഭിച്ച ഡോ. അബ്ദുള്‍ കലാം ലോക റെക്കോഡും ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ചു.
മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനായി. എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍, ഗുരുപ്രകാശം സ്വാമി, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ്, വനിതാസംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍, വി ആര്‍ സജി, ജോയി വെട്ടിക്കുഴി, വി എസ് രതീഷ്, ജാന്‍സി ബേബി, അഡ്വ. പി ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, ചെമ്പന്‍കുളം ഗോപിവൈദ്യന്‍, എം ബി ശ്രീകുമാര്‍, പി രാജന്‍, സജി പറമ്പത്ത്, പി ജി സുകുമാരന്‍, വിനോദ് ഉത്തമന്‍, വിധു എ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ശാഖകളില്‍ നിന്നുള്ളവര്‍ ഘോഷയാത്രയായി എത്തി. ആയിരത്തിലേറെ അംഗങ്ങള്‍ പങ്കെടുത്തു.
What's Your Reaction?






