കട്ടപ്പനയിൽ ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
കട്ടപ്പനയിൽ ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

ഇടുക്കി: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമിറ്റിയുടെ ഭാഗമായ ഇടുക്കി ജില്ലാ ഓർഗനൈസിംഗ് കമിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്ക് മാത്രമായി ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. കട്ടപ്പനയിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ആദ്യമായിട്ടാണ് വനിതകൾക്ക് മാത്രമായി ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സ്ത്രീകളുടെ കായികരംഗത്തെ ഉന്നമനം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത് . സീനിയർ വനിത അണ്ടർ സെവൻ ഓപ്പൺ 'ആൻഡ് 'ഗോൾഡ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിരവധി വനിതകൾ പങ്കുചേർന്നു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി എം ജോൺ, ചെസ്സ് ടെക്നിക്കൽ കമിറ്റി ഇടുക്കി ചെയർമാൻ കെ. എൻ രാജൻ , ഇടുക്കി ചെസ് കൗൺസിൽ കമ്മിറ്റി വൈസ് ചെയർമാൻ ജോബി ജോസ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






