രാജാക്കാട് സാന്‍ജോ വോളി: കൊച്ചുപ്പ് ഗ്രീന്‍വാലി സിക്‌സസ് വിജയികള്‍
രാജാക്കാട് സാന്‍ജോ വോളി: കൊച്ചുപ്പ് ഗ്രീന്‍വാലി സിക്‌സസ് വിജയികള്‍

ഇടുക്കി: രാജാക്കാടിനെ ആവേശം കൊള്ളിച്ച് മുല്ലക്കാനം സാന്‍ജോ കോളേജില്‍ നടന്നുവന്ന സാന്‍ജോ വോളി സമാപിച്ചു. ടൂര്‍ണമെന്റില്‍ മത്സരിച്ച കേരളത്തിലെയും തമിഴ്‌നാട്ടിലെയും ടീമുകള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നാട്ടുകാര്‍ നല്‍കിയത്. മത്സരത്തില്‍ കൊച്ചുപ്പ് ഗ്രീന്‍വാലി സിക്‌സസ് ജേതാക്കളായി. നേരിട്ടുള്ള 3 സെറ്റുകള്‍കള്‍ക്ക് ഇരുപതേക്കര്‍ സിക്‌സസിനെ പരാജയപ്പെടുത്തി.
പ്രാദേശിക ടീമുകളുടെ മത്സരത്തില്‍ പാമ്പാടുംപാറ ടീമിനെ പരാജയപ്പെടുത്തി ചേറ്റുകുഴി സിക്‌സസ് വിജയികളായി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ മത്സരങ്ങള്‍ കാണാനെത്തി.
സമാപന സമ്മേളനം സിഎസ്ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജിജോ ജെയിംസ് ഇണ്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത് ട്രോഫികള്‍ വിതരണം ചെയ്തു.
ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍, രാജാക്കാട് പഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്, പുഷ്പലത സോമന്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്മി, സംഘാടക സമിതി കണ്‍വീനര്‍ ഫാ. ജോജു അടമ്പക്കല്ലേല്‍, രാജാക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി എസ് ബിജു, മത്സര കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ബോസ് തകിടിയേല്‍, കോ ഓര്‍ഡിനേറ്റര്‍ ജോസ് പൊട്ടംപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഎസ്ടി സഭാ വൈദികനായിരുന്ന ഫാ. എബിന്‍ കുഴിമുള്ളിലിന്റെ ഓര്‍മയ്ക്കായാണ് ടൂര്‍ണമെന്റ് ്സംഘടിപ്പിക്കുന്നത്.
What's Your Reaction?






