വ്യാപാര സംഘടന ഇടപെട്ടു: കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാളില്‍ പോത്തിറച്ചി വില 350 രൂപ തന്നെ
വ്യാപാര സംഘടന ഇടപെട്ടു: കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാളില്‍ പോത്തിറച്ചി വില 350 രൂപ തന്നെ

ഇടുക്കി: നഗരസഭയുടെ മീറ്റ് സ്റ്റാളില്‍ പോത്തിറച്ചി വില പഴയപടിയാക്കി. ഇറച്ചി വ്യാപാരികളുടെ സംഘടന ഇടപെട്ടതോടെയാണ് വില കുറച്ചുകൊണ്ടുള്ള തീരുമാനം പിന്‍വലിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ 350 രൂപയ്ക്കാണ് പോത്തിറച്ചി വില്‍ക്കുന്നത്. വ്യാഴാഴ്ച 300 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ വ്യാപാരികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായതോടെ സംഘടന ഇടപെടുകയും വില ഏകീകരിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. വെള്ളിയാഴ്ച മീറ്റ് സ്റ്റാള്‍ താല്‍ക്കാലികമായി അടച്ചിട്ടിരുന്നു.
What's Your Reaction?






