നാബ്ഫിന്‍സ് കട്ടപ്പന ശാഖ തുറന്നു
നാബ്ഫിന്‍സ് കട്ടപ്പന ശാഖ തുറന്നു

ഇടുക്കി: കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന നബാര്‍ഡിന്റെ സബ്‌സിഡറി സ്ഥാപനമായ നാബ്ഫിന്‍സ് കട്ടപ്പന ശാഖ തുറന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. നാബ്ഫിന്‍സ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ അരുണ്‍ എം എസ്, കേരള റീജിയണല്‍ മാനേജര്‍ രാജേഷ് കൃഷ്ണന്‍, ഏരിയ മാനേജര്‍ അനി അരവിന്ദ്, നഗരസഭ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം, സിഡിഎസ് അംഗം മഞ്ജു ജോസഫ്, നാബ്ഫിന്‍സ് കട്ടപ്പന ശാഖ മാനേജര്‍ അരുണ്‍ രാജ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ 24-ാമത് ശാഖയാണ് കട്ടപ്പനയിലേത്. ചെറുകിട വായ്പകള്‍ കുറഞ്ഞ പലിശനിരക്കില്‍ സംഘങ്ങള്‍ വഴി പരസ്പര ജാമ്യത്തില്‍ ലഭ്യമാക്കുന്നു. കേരളത്തില്‍ 70,000 പേര്‍ക്കും രാജ്യത്ത് 10 ലക്ഷത്തോളം ആളുകള്‍ക്കുമായി 192 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്.
What's Your Reaction?






