കട്ടപ്പനയിലെ യൂണിയൻ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടറുകൾ പ്രവർത്തനരഹിതമായിട്ട് രണ്ട് മാസം
കട്ടപ്പനയിലെ യൂണിയൻ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടറുകൾ പ്രവർത്തനരഹിതമായിട്ട് രണ്ട് മാസം

ഇടുക്കി: മൂന്ന് മാസമായി കട്ടപ്പനയിലെ യൂണിയൻ ബാങ്കിന്റെ എടിഎം, സിഡിഎം കൗണ്ടറുകൾ നിരന്തരമായി പണിമുടക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പലതവണ പരാതി നൽകിയെങ്കിലും എടിഎം പ്രവർത്തനരഹിതമാണ് എന്ന ബോർഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കൗണ്ടറിലേ 2 സിഡിഎം കൗണ്ടറുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഇടശ്ശേരി ജംഗ്ഷനിലേ കൗണ്ടറിലും സ്ഥിതിക്ക് മാറ്റമില്ല. സി ഡിഎമ്മുകളുടെ തകരാർ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രത്യക്ഷസമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?






