അമ്പലപ്പടി- സുവര്‍ണ്ണഗിരി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങി പ്രദേശവാസികള്‍
അമ്പലപ്പടി- സുവര്‍ണ്ണഗിരി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങി പ്രദേശവാസികള്‍

ഇടുക്കി: വര്‍ഷങ്ങളായി ശോചനീയവസ്ഥയില്‍ കിടക്കുന്ന വെള്ളയാംകുടി കണ്ടംകരക്കാവ് അമ്പലപ്പടി- സുവര്‍ണ്ണഗിരി റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുന്‍സിപ്പാലിറ്റിക്ക് മുമ്പില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍. നഗരസഭയില്‍ ഉള്‍പ്പെട്ട റോഡ് മൂന്നുവര്‍ഷമായി പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. നിരവധി തവണ വാര്‍ഡ് കൗണ്‍സിലര്‍ക്കും നഗരസഭയ്ക്കും പരാതി നല്‍കിയിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വെള്ളയാംകുടി ടൗണില്‍ കയറാതെ അടിമാലി കുമിളി ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍ സുവര്‍ണ്ണഗിരി റോഡിലേക്ക് കടക്കുവാന്‍ സധിക്കുന്ന പാതക്കൂടിയാണിത്. മേഖലയിലെ നൂറുകണക്കിന് ആളുകളുടെ ഏക യാത്ര മാര്‍ഗ്ഗവും ഈ റേഡാണ്. പലപ്രാവശ്യം ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാക്കുന്നില്ല എന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
What's Your Reaction?






