അവധിക്കാല അദ്ധ്യാപക പരിശീലന ക്ലാസുകൾക്ക് തുടക്കം
അവധിക്കാല അദ്ധ്യാപക പരിശീലന ക്ലാസുകൾക്ക് തുടക്കം

ഇടുക്കി: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി കട്ടപ്പനയുടെ നേതൃത്വത്തിൽ അവധിക്കാല അദ്ധ്യാപക പരിശീലനത്തിന് തുടക്കമായി. കട്ടപ്പന ഗവ.ട്രൈബൽ സ്കൂളിൽ വച്ച് യു.പി വിഭാഗത്തിന്റെയും സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് എൽ.പി. വിഭാഗത്തിന്റെയും പരിശീലന ക്ലാസുകളാണ് സംഘടിപ്പിച്ചത് . ആയിരത്തോളം അദ്ധ്യാപകർ വിവിധ വിഷയങ്ങളിൽ പരിപാടിയിൽ പങ്കെടുത്തു. ഗവ.ട്രൈബൽ സ്കൂളിൽ സംഘടിപ്പിച്ച അദ്ധ്യാപക പരിശീലന പരിപാടി കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. സെന്റ്.ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അദ്ധ്യാപക പരിശീലന പരിപാടി ഡി.ഇ.ഒ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബി.ആർ.സി ബി.പി സി ഷാജി മോൻ കെ.ആർ., ട്രെയ്നർ ഗിരിജാകുമാരി എൻ.വി, കട്ടപ്പന എ.ഇ.ഒ.മായ എൻ, സീനിയർ. അസിസ്റ്റ്ന്റന്റ്. സജി. മോൻ കെ.ജെ.എന്നിവർ യോഗത്തിൽ സംസാരിച്ചു.
What's Your Reaction?






