എഴുകുംവയല്‍ കുരിശുമലയില്‍ എത്തിയത് ആയിരങ്ങള്‍

എഴുകുംവയല്‍ കുരിശുമലയില്‍ എത്തിയത് ആയിരങ്ങള്‍

Mar 6, 2026 - 17:06
 0
എഴുകുംവയല്‍ കുരിശുമലയില്‍ എത്തിയത് ആയിരങ്ങള്‍
This is the title of the web page

Slide 1
Slide 2

ഇടുക്കി: വലിയ നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ച ഇടുക്കി രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ എത്തിയത് ആയിരക്കണക്കിന് തീര്‍ഥാടകര്‍. ലോകസമാധാനത്തിനും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും വേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ നടന്നു. പുലര്‍ച്ചെ മുതല്‍ ആളുകള്‍ മലകയറ്റം ആരംഭിച്ചിരുന്നു. രാവിലെ മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍നിന്ന് ആരംഭിച്ച കുരിശിന്റെ വഴിയിലും തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങളിലും ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയ നൂറുകണക്കിന് തീര്‍ഥാടകര്‍ പങ്കെടുത്തു. മലയിലെത്തുന്ന മുഴുവന്‍ പേര്‍ക്കും വിശുദ്ധ രൂപങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി തീര്‍ഥാടന പള്ളി ഡയറക്ടര്‍ ഫാ. ജോസഫ് ചുനയംമാക്കല്‍ അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow